തൃശൂർ: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജിഷ്ണുെൻറ അമ്മയെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. സംഭവം ഉണ്ടായി വളരെ പെെട്ടന്ന് തന്നെ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രിസഭയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കത്തക്ക രീതിയിൽ ദീർഘവീക്ഷണത്തോടുകൂടി സംസ്ഥാന സർക്കാർ നടപടി എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭയും വിദ്യാര്‍ഥികളുടെ പരാതി പരിഗണിക്കാന്‍ ഓംബുഡ്സ്മാന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്സും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.