തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 21ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
വിവിധ ജില്ലകളിലെ പരിപാടികള്‍ ചുവടെ പറയുന്ന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് (കാസർകോട്), കെ. സുധാകരന് എം.പി (കണ്ണൂര്‍), എം.കെ. രാഘവന് എം.പി (വയനാട്), ഡോ. ശശി തരൂര്‍ എം.പി (കോഴിക്കോട്), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (മലപ്പുറം), ബെന്നി െബഹനാൻ എം.പി (തൃശൂര്‍), വി.ഡി. സതീശന് എം.എല്‍.എ (എറണാകുളം), കെ.സി. ജോസഫ് എം.എല്‍.എ (കോട്ടയം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എം.പി (ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എം.പി (കൊല്ലം), കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന് (തിരുവനന്തപുരം). പാലക്കാട് ജില്ലയില്‍ 20ന് ഡോ. ശശി തരൂര്‍ എം.പി ജനമുന്നേറ്റ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.