തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാൽ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണെന്നും നോട്ടീസ് അവഗണിച്ചാൽ സംഘടനകൾ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.
ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസവുമില്ല. എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ല. ഹർത്താൽ നടത്തിയാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ അതുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളിൽ നിന്ന് ഈടാക്കും. കരുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ബെഹ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.