കുറ്റിപ്പുറം: പൗരത്വനിയമം മറയാക്കി സംഘ്പരിവാർ മതസ്പർധ ഉയർത്തുന്നതായി പരാതി. പൗരത്വനിയമത്തെ പിന്തുണക്കുന് നവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാ ർഡ് പൈങ്കണ്ണൂരിലാണ് സംഭവം. ജ
ലിനിധി പദ്ധതിയും എസ്.സി ചെറുകുന്ന് കോളനി കുടിവെള്ള പദ്ധതിയും മുടങ്ങിയിരിക്കു കയാണ്. ഇതിനാൽ കോളനിക്കാർ തൽക്കാലികമായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്നാണ് കുടിവെള്ളം എടുക്കുന്നത്. എന്നാൽ, പൗരത്വ നിയമത്തെ അനുകൂലിച്ച് വളാഞ്ചേരിയിൽ ബി.ജെ.പി യോഗത്തിൽ പങ്കെടുത്ത കോളനിക്കാർക്ക് സ്വകാര്യവ്യക്തി കുടിവെള്ളം നിഷേധിച്ചുവെന്ന പ്രചാരണമാണ് നടക്കുന്നതെന്നാണ് പരാതി.
Shobha Karandlaje, BJP MP from Udupi Chikmagalur, Karnataka had tweeted on 22nd January, "Kerala is taking baby steps to become another Kashmir! Hindus of Kuttipuram Panchayat of Malappuram were denied water supply as they supported CAA 2019...." https://t.co/pAaFQ80gIY pic.twitter.com/EvBEEHzo5P
— ANI (@ANI) January 23, 2020
സംഭവത്തിൽ സുപ്രീം കോടതി അഭിഭാഷകൻ കെ. സുഭാഷ് ചന്ദ്രൻ മലപ്പുറം എസ്.പിക്ക് പരാതി നൽകി. കർണാടകയിലെ ബി.ജെ.പി നേതാവ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാൽ, ബി.ജെ.പി നേതാവ് ശോഭാ കരന്തലജെക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, കോളനിക്കാർക്ക് കുടിവെള്ളം ബദൽ സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് കുറ്റിപ്പുറം പഞ്ചായത്തിൽ വെള്ളിയാഴ്ച യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.