കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ അഞ്ച്​ ശതമാനം വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ 5 ശതമാനം വർധിപ്പിച്ച്​ ഉത്തരവായി. കേന്ദ്രമന്ത്രിസഭാ യോഗത്തിന്​​ ശേഷം പ്രകാശ്​ ജാവദേക്കറാണ്​ ഡി.എ വർധിപ്പിച്ചുള്ള പ്രഖ്യാപനം നടത്തിയത്​.

ഡി.എ വർധനവിന്​ ജൂലൈ മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമാണ്​ കേ​ന്ദ്രസർക്കാർ ജീവക്കാർക്ക്​ ഡി.എ വർധനവ്​ അനുവദിച്ചത്​.

ഏകദേശം 48 ​ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 62 ലക്ഷം പെൻഷൻകാർക്കും ഡി.എ വർധനവിൻെറ ഗുണം ലഭിക്കും. ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണിതെന്ന്​ ​പ്രകാശ്​ ജാവദേക്കർ വ്യക്​തമാക്കി.

Tags:    
News Summary - Cabinet approves 5% hike in dearness allowance; Diwali gift-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.