മലപ്പുറം: മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും കേരളത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള ബാധ്യത സി.പി.െഎക്കുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സർക്കാറിെൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചയുടെ അർഥം അവരെ മാറ്റുകയെന്നല്ല. പല വിഷയങ്ങളിലും താൻ പറയുന്ന നിലപാടുകൾ വ്യക്തിപരമല്ല, കൂടിയാലോചിച്ച് എടുക്കുന്നതാണ്.
സമ്മേളനത്തിലെ എല്ലാ റിപ്പോർട്ടുകളും ഏകകണ്ഠമായാണ്. അവതരിപ്പിക്കാത്ത റിപ്പോർട്ടിനെ ചൊല്ലിയായിരുന്നു മാധ്യമ ചർച്ച. ദേശീയതലത്തിൽ ഒരുമയോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് സി.പി.എമ്മും സി.പി.െഎയും. രണ്ട് പാർട്ടികൾക്ക് ഒരേ സ്വഭാവം വേണമെന്ന് പറയാനാകില്ല.
ബി.ജെ.പിയെ ചെറുക്കാൻ വിശാല ഐക്യം വേണമെന്ന ആവശ്യം ശരിവെക്കുന്നതാണ് ത്രിപുര ഫലം. മുന്നണി വിപുലീകരണം ഇപ്പോൾ അജണ്ടയിലില്ല. എൽ.ഡി.എഫ് തീരുമാനിക്കേണ്ടതാണ്. ഇക്കാര്യം ഒരു പാർട്ടിക്ക് മാത്രമായി പറയാനാകുമോയെന്നും കാനം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.