കോഴിക്കോട്: മെഡിക്കൽ കോളജ് കോവിഡ് സ്പെഷൽ ആശുപത്രിയാക്കിയതിനു പിറകെ, ആശുപത്രിയി ലേക്ക് വേണ്ട അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ സഹായം മെഡിക്കൽ കോളജ് പി.ടി.എ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശം പ്രചരിക്കുന്നു.
സന്ദേശം വ്യാജമാണെന്നും ഇത്തരം ആവശ്യം ഉന്നയിച്ച് സമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റു വിധത്തിലോ സന്ദേശങ്ങൾ കൈമാറിയിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ അറിയിച്ചു.നേരത്തെ മെഡിക്കൽ കോളജിലേക്കാവശ്യമായ പി.പി. കിറ്റ് വാങ്ങുന്നതിന് താലൂക്കിലെ സഹകരണ സ്ഥാപനങ്ങൾ 20 ലക്ഷം രൂപ പിരിച്ച് നൽകിയിരുന്നു. ഈ തുക അടിയന്തര സാഹചര്യത്തിൽ പി.ടി.എ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്.
കൂടാതെ ജില്ലയിലെ ക്വാറി യൂനിറ്റുകളുടെ അസോസിയേഷൻ എൻ 95 മാസ്ക്കുകളും മോണിറ്ററുകളും വാങ്ങുന്നതിന് 10 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. അതിൽ 2, 02,500 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി തുക ലഭിച്ചിട്ടില്ല.
സാംസങ് കമ്പനിയും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അത് ലഭിച്ചിട്ടില്ല. പി.പി. കിറ്റ് വാങ്ങിയ വകയിൽ 5,77,500 രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. മറ്റാരും ഈ അക്കൗണ്ടിൽ തുക നിക്ഷേപിച്ചിട്ടില്ലെന്നും അതിനായി ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.