ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി അകാരണമായി നീളുന്ന പ്രശ്നം ലോക്സഭയിൽ. ഈ അനുമതി ഉടൻ നൽകണമെന്നും ഹജ്ജ് എംമ്പാർകേഷൻ പോയൻറ് പുനഃസ്ഥാപിക്കണമെന്നും, ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറ പേരിലുള്ള അനാവശ്യ ചാർജ് ഒഴിവാക്കണമെന്നും മുസ്ലിംലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ ആർ.ടി.പി.സി ആർ ടെസ്റ്റിന് അമിത ചാർജാണ് ഈടാക്കുന്നത്. 2500 രൂപ ഈടാക്കുന്നത് ക്രൂരമാണ്.
കോവിഡിെൻറ ദുരിതം കഴിഞ്ഞ് ജോലിക്ക് വേണ്ടി മറുനാടുകളിൽ പോകുന്നവരെ വലിയ തോതിൽ ചൂഷണം ചെയ്യുന്നതാണ് ഈ നടപടി. വിവിധ ഇനം ചാർജുകളിലും വർധന ഏർപ്പെടുത്തി. വിമാനത്താവളത്തിന് പരിഗണന കിട്ടാൻ സർക്കാർ ഇടപെടണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.