കോഴിക്കോട്: കോഴിക്കോട് മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിനു സമീപം ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഉടമസ്ഥതയിലുള്ള 'ഡിസ്കോ ഏജൻസീസ്' വെഹിക്കിൾ സ്പെയർ പാർട്‌സ് കടക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. തീപിടിത്തതിെൻറ കാരണം വ്യക്തമല്ല.
മൂന്ന് നില കെട്ടിടത്തിെൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ല കലക്ടർ സാംബശിവ റാവു, എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എം. നിയാസ് എന്നിവർ സ്‌ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.