കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദ വിദ്യാർഥികളുടെ ആദ്യ സെമസ്റ്ററിെൻറ ഫലം പോലും പുറത്തുവന്നില്ല. 2019ൽ പ്രവേശനം നേടി ഈ അധ്യയന വർഷം കോഴ്സ് അവസാനിക്കേണ്ടവരുടെ ഫലമാണ് അനന്തമായി വൈകുന്നത്. കോവിഡിനെ കുറ്റം പറയുന്നതാണ് സർവകലാശാലയുടെ രീതി. 2020ൽ നടന്ന പരീക്ഷയുടെ ഫലം 2021 ജനുവരിയിൽ തയാറാക്കിയിട്ടുണ്ട്. എന്നാൽ, സാേങ്കതിക കാരണങ്ങളാലാണ് വൈകുന്നത്. 2019ൽ െറഗുലേഷൻ മാറിയതിനാൽ അതിനനുസരിച്ച് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാത്തതാണ് വിദ്യാർഥികൾക്ക് വിനയായത്. മോഡറേഷനും മാർക്കും ശതമാനവുമടക്കമുള്ള കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. സാങ്കേതികവിഭാഗത്തിന് എളുപ്പത്തിൽ െചയ്യാവുന്ന കാര്യങ്ങളാണിത്.
നിലവിൽ അവസാനവർഷത്തിന് പഠിക്കുന്ന വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാണ് ഫലം വൈകൽ. വിദേശ കമ്പനികളടക്കം നിരവധി സ്ഥാപനങ്ങൾ കാമ്പസ് റിക്രുട്ട്മെൻറ് നടത്തുന്ന സമയമാണിത്. ഇതുവരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷ ഫലമുെണ്ടങ്കിൽ മാത്രമേ കമ്പനികൾ റിക്രൂട്ട്മെൻറ് നടത്തൂ. 60 ശതമാനം മാർക്കുള്ളവരെയും സപ്ലിമെൻററിയില്ലാത്തവരെയുമാണ് തെരഞ്ഞെടുക്കുന്നത്.
എന്നാൽ, കാലിക്കറ്റിലെ വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുമോയെന്ന ആശങ്ക ശക്തമാണ്. എം.ജിയടക്കമുള്ള സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ ഇേൻറണൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചിരുന്നു.
കോവിഡും ലോക്ഡൗണും കാരണം ഇതുവരെ രണ്ട് സെമസ്റ്റർ പരീക്ഷ മാത്രമാണ് നടന്നത്. രണ്ടാം സെമസ്റ്ററിെൻറ ഫലവും പുറത്തുവന്നിട്ടില്ല. നിലവിൽ അവസാന വർഷ ബിരുദ വിദ്യാർഥികളെ കാത്തിരിക്കുന്നത് തുടർച്ചയായ പരീക്ഷകളാണ്. ഈമാസം 27ന് മൂന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങും.
പിന്നീട് മാർച്ച് വരെ 30ഓളം പരീക്ഷകൾക്ക് വിദ്യാർഥികൾ ഹാജരാകണം. അതേസമയം, ബിരുദ ഗ്രേഡ് കാർഡ് നൽകാനും കോവിഡ് സപ്ലിമെൻററി പരീക്ഷകളുെട നത്തിപ്പിനുമായി പരീക്ഷഭവനും പരീക്ഷ കൺട്രോളറുടെ ഓഫിസും അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം ഈമാസം 16ഓടെ പ്രസിദ്ധീകരിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ സി.സി ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.