കോഴിക്കോ​െട്ട ഹജ്ജ്​ കമ്മിറ്റി കെട്ടിടം: ഉടമാവകാശം കൈമാറില്ല

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കോ​ഴി​ക്കോ​ട്​ പു​തി​യ​റ​യി​ലെ കെ​ട്ടി​ട​ത്തി​െൻറ ഉ​ട​മാ​വ​കാ​ശം നി​ല​നി​ർ​ത്താ​ൻ ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​െൻറ പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ഉ​പാ​ധി​ക​ളോ​ടെ 10 വ​ർ​ഷ​ത്തേ​ക്ക്​ ​െക​ട്ടി​ടം അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഹാ​ജി​മാ​രി​ൽ​നി​ന്ന്​ പ​ണം സ്വ​രൂ​പി​ച്ച്​ നി​ർ​മി​ച്ച ഇൗ ​കെ​ട്ടി​ടം ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്​ വി​ട്ടു​ന​ൽ​കാ​ൻ ത​കൃ​തി​യാ​യി നീ​ക്കം​ന​ട​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. വാ​ർ​ത്ത വ​ന്ന​തോ​ടെ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ഒാ​ൺ​ലൈ​നാ​യി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കെ​ട്ടി​ട​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മു​ഴു​വ​ൻ ന്യൂ​ന​പ​ക്ഷ വ​കു​പ്പു​ത​ന്നെ ന​ട​ത്ത​ണം. കെ​ട്ടി​ട​ത്തി​െൻറ ഒ​രു​ഭാ​ഗം ഹ​ജ്ജ്​ ക​മ്മി​റ്റി​യു​െ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​ന​മാ​യി.

കെ​ട്ടി​ട​ത്തി​െൻറ ഉ​ട​മാ​വ​കാ​ശം ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്​ വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​ജ്ജ്​ ക​മ്മി​റ്റി​യു​െ​ട നി​ല​പാ​ട്​ അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം കെ​ട്ടി​ടം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ യോ​ഗ​ത്തി​ൽ നി​ല​പാ​ടെ​ടു​ത്തു.

യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി, മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ എം.​എ​ൽ.​എ, പി.​കെ. അ​ഹ​മ്മ​ദ്, എ​ച്ച്. മു​സ​മ്മി​ൽ ഹാ​ജി, വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ്​ കാ​സിം കോ​യ, ക​ട​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി, എം.​എ​സ്. അ​ന​സ്, അ​ബ്​​ദു​റ​ഹി​മാ​ൻ ഇ​ണ്ണി, മു​സ്​​ലി​യാ​ർ സ​ജീ​ർ, എ​ൽ. സു​ലൈ​ഖ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.