കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അറബിക് പഠനവകുപ്പിലെ പ്രഫസർ, അസോസിയറ്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിനെതിരെ ആക്ഷേപം. പഠനവകുപ്പുകളിേലക്കുള്ള അഭിമുഖത്തിൽ പെങ്കടുത്ത വിഷയവിദഗ്ധൻ സ്വന്തക്കാർക്ക് നിയമനം നൽകാൻ വാശിപിടിച്ചതായി പരാതിയുയരുന്നു.
നേരത്തേ സർവകലാശാലയിൽ ഉന്നത പദവിയിൽ ജോലിചെയ്ത അധ്യാപകനെയാണ് പ്രഫസർ തസ്തികയിൽ നിയമിക്കാൻ തീരുമാനിച്ചത്. ഉന്നത തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഇടതുസർക്കാർ പുതിയ നിബന്ധനകൾ െകാണ്ടുവന്നപ്പോൾ മാതൃതസ്തികയിലേക്ക് തിരിച്ചുപോകേണ്ടിവന്ന അധ്യാപകനാണ് ഇദ്ദേഹം. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ ഇദ്ദേഹത്തിന് നൽകാതിരുന്നതും വിവാദമായിരുന്നു. വിരുദ്ധ രാഷ്ട്രീയക്കാരനാണെങ്കിലും ഇടതു സിൻഡിക്കേറ്റിനും ഇൗ അധ്യാപകന് അറബിക് പഠനവകുപ്പിൽ പ്രഫസർ നിയമനം നൽകുന്നതിൽ മൗനസമ്മതമാണ്. അഭിമുഖത്തിെൻറ ഫലം സിൻഡിക്കേറ്റ് യോഗം പരിഗണിക്കുന്നതിനു മുമ്പ് പുറത്തായതും വിവാദമാകുകയാണ്. നിയമനം ലഭിക്കാത്ത മറ്റുള്ളവർ കേസിന് പോകരുതെന്ന് വകുപ്പ് മേധാവി അഭ്യർഥിച്ചതായും ആരോപണമുയരുന്നുണ്ട്. വകുപ്പ് മേധാവിയും ഒരു ഉദ്യോഗാർഥിയും ഇൻറർവ്യൂ ബോർഡിൽ സമ്മർദം ചെലുത്തിയതായും മറ്റ് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഉത്തരേന്ത്യക്കാരനായ വിഷയവിദഗ്ധൻ അനാവശ്യമായ ഇടപെടലുകൾ നിയമനങ്ങളിൽ നടത്തിയതായി മറ്റ് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. അസോസിയറ്റ് പ്രഫസർ സ്ഥാനത്തേക്ക് നിയമനം നൽകാനുദ്ദേശിക്കുന്ന വ്യക്തി വിഷയവിദഗ്ധെൻറ അടുത്ത ശിഷ്യനാണ്. ഒാൺലൈൻ വഴിയാണ് ഇദ്ദേഹത്തിന് അഭിമുഖം നടത്തിയതെന്നും സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അഭിമുഖം റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് ഉേദ്യാഗാർഥികളുടെ ആവശ്യം. വിവിധ പഠനവകുപ്പുകളിേലക്കുള്ള അഭിമുഖം നടന്നുെകാണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.