കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ മലയാളം അസി. പ്രഫസർ നിയമനത്തിലെ ക്രമക്കേടിെൻറയും സ്വജനപക്ഷപാതത്തിെൻറയും വിവരങ്ങൾ തേടിയവർക്ക് കിട്ടിയത് വളച്ചൊടിച്ചതും വിചിത്രവുമായ മറുപടി. ഓരോ ഉദ്യോഗാർഥിക്കും നൽകിയ മാർക്കുകൾ വെളിപ്പെടുത്തിയാൽ ഇൻറർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് സർവകലാശാലയുടെ 'കെണ്ടത്തൽ'. നിയമനത്തിെൻറ വിശദാംശങ്ങളും മാർക്ക് ലിസ്റ്റിെൻറ പകർപ്പും വിവരാവകാശ നിയമപ്രകാരം തേടിയവർക്കാണ് വൈസ് ചാൻസലറുടെ ഓഫിസിന് വേണ്ടി അസി. രജിസ്ട്രാർ കെ. അബ്ദുൽ റസാഖ് ഇൗ മറുപടി നൽകിയത്.
ക്രമക്കേടുകൾ പുറത്തുവരുമെന്ന് ഭയന്നിട്ടാണ് സർവകലാശാല വിവരാവകാശ നിയമത്തിലെ എട്ട് (1) ജി വകുപ്പ് വളച്ചൊടിച്ച് വിശദീകരണം െകാടുത്തത്. വിവരം നൽകിയാൽ ഇതുമായി ബന്ധപ്പെട്ടവർക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന വിവരാവകാശ നിയമത്തിലെ വകുപ്പാണ് കാലിക്കറ്റ് സർവകലാശാല മറുപടിയിൽ ആയുധമാക്കിയത്. ആഭ്യന്തരസുരക്ഷയടക്കമുള്ള കാര്യങ്ങളിലാണ് ഈ വകുപ്പ് പ്രയോഗിക്കുന്നത്. സാധാരണ വിഷയങ്ങളിൽ എട്ട് (1) ജിയുടെ പേരിൽ വിവരം നിഷേധിക്കുന്നത് കോടതികളും കേന്ദ്ര വിവരാവകാശ കമീഷനും പല കേസുകളിലും എതിർത്തിട്ടുണ്ട്.
വിവിധ വിഷയങ്ങളിലേക്ക് നടന്ന അസി. പ്രഫസർ നിയമനത്തിൽ ആരോപണമുണ്ടായ പഠനവകുപ്പുകളിലൊന്നാണ് മലയാളവിഭാഗം. സ്വന്തക്കാരെ നിയമിച്ചെന്നാണ് ആരോപണം. വകുപ്പധ്യക്ഷനടക്കമുള്ളവർ വേണ്ടപ്പെട്ടവരെ നിയമിക്കാൻ ചരടുവലിച്ചതായാണ് സൂചന. ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന വിഷയവിദഗ്ധരുടെ അഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചർച്ചചെയ്ത് ഒറ്റക്കെട്ടായി തീരുമാനിച്ച മാർക്കാണ് ഓരോ ഉദ്യോഗാർഥിക്കും നൽകിയതെന്ന് അസി. രജിസ്ട്രാർ കെ. അബ്ദുൽ റസാഖ് പറയുന്നു. മാർക്കിടാനുള്ള മാനദണ്ഡം എന്താണെന്ന പ്രാഥമികമായ ചോദ്യത്തിനുപോലും അസി. രജിസ്ട്രാർ മറുപടി നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ടതായതിനാൽ നൽകാൻ നിർവാഹമില്ലെന്നാണ് ഉത്തരം.
സിൻഡിക്കേറ്റ് യോഗത്തിൽ വെക്കുന്ന രേഖയാണ് അധികൃതർ നിഷേധിക്കുന്നത്. കണ്ണൂർ സർവകലാശാലയിലെ പ്രഫ. ശ്രീധരൻ, മലയാളം സർവകലാശാലയിലെ പ്രഫ. അനിത കുമാരി, സംസ്കൃത സർവകലാശാലയിലെ ഡോ. സജിത, എം.ജിയിലെ ഡോ. പി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്നതെന്നാണ് വിവരം. വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളിൽപെടുന്നതല്ല ആവശ്യപ്പെടുന്നതെന്ന് കാലിക്കറ്റിൽ നൽകിയ അപേക്ഷയിൽതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരുടെ കൈവശമുള്ള വിവരങ്ങൾതന്നെയാണ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.