കാലിക്കറ്റിന്‍റെ ഡി.ലിറ്റ്​ കടൽ കടക്കുന്നത്​ ആദ്യം

കോഴിക്കോട്​: എസ്​.കെ. ​െപാ​േറ്റക്കാട്ട്​​ മുതൽ ജസ്​റ്റിസ്​ ഫാത്തിമ ബീവി  വരെയുള്ള പ്രതിഭകളെ ഒാണററി ഡി.ലിറ്റ്​ (ഡോക്​ടർ  ഒാഫ്​ ലെറ്റേഴ്​സ്​) ബിരുദം നൽകി ആദരിച്ച കാലിക്കറ്റ്​ സർവകലാശാലക്ക്​ ​ ചരിത്ര മുഹൂർത്തം. ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽഖാസിമിക്ക്​ ചൊവ്വാഴ്​ച സമ്മാനിക്കു​േമ്പാൾ വിദേശത്തേക്കുള്ള ആദ്യ ഡി.ലിറ്റാകും ഇത്​​. സർവകലാശാലയിൽനിന്ന്​ മാറി തിരുവനന്തപുരം രാജ്​ഭവനിൽ നടക്കുന്ന ബിരുദദാന​െമന്ന അപൂർവതയും ഇൗ ചടങ്ങിനുണ്ട്​. കാലിക്കറ്റ്​ സമ്മാനിക്കുന്ന 19ാമ​ത്തെയും ഷാർജ ഭരണാധികാരി സ്വീകരിക്കുന്ന 17ാമത്തെയും ഡി.ലിറ്റ്​ ആണിത്​. 

ഡി.ലിറ്റ്​ ദാനത്തിനായി വൈസ്​ചാൻസലറടക്കമുള്ള ഉന്നത അധികാരികളും സെനറ്റ്​ അംഗങ്ങളും തലസ്​ഥാനത്ത്​ എത്തി. ചട്ടപ്രകാരം, ഡി.ലിറ്റ്​ ദാനത്തിന്​ മുമ്പുള്ള സെനറ്റ്​ യോഗം രാജ്​ഭവനിൽതന്നെ​ ചേരും.  ഇൗ മാസം 29ന്​ കാലാവധി തീരുന്നതിനാൽ ​െസനറ്റി​​െൻറ അവസാന ​േയാഗമാണ്​ ചൊവ്വാഴ്​ച രാവിലെ ചേരുന്നത്​. 
ഡോ. എം. അബ്​ദുസലാം വൈസ്​ ചാൻസലറായിരുന്ന സമയത്താണ്​ ഡോ. ശൈഖ്​ സുൽത്താന്​ ഡി.ലിറ്റ്​ പ്രഖ്യാപിച്ചത്​.  ഇ. ശ്രീധരൻ, മോഹൻലാൽ, സചിൻ ടെണ്ടു​ൽക്കർ, പി.ടി ഉഷ എന്നിവർക്കും ഡി.ലിറ്റ്​ നൽകു​െമന്നായിരുന്നു പ്രഖ്യാപനം. ഇ. ശ്രീധരനും സചിനും വേ​ണ്ടെന്ന്​ അറിയിക്കുകയായിരുന്നു. 

ഇതോടെയാണ്​ ശൈഖ്​ സുൽത്താനൊപ്പം മോഹൻലാലിനും ഉഷക്കും ഡി.ലിറ്റ്​ സമർപ്പിക്കാൻ തീരുമാനിച്ചത്​. ഷാർജ ഭരണാധികാരിയുടെ സുരക്ഷയും പാലിക്കേണ്ട പ്രോ​േട്ടാക്കോളും കണക്കിലെടുത്ത്​ ഉഷക്കും മോഹൻ ലാലിനും പിന്നീട്​ നൽകിയാൽ മതി​െയന്ന്​ തീരുമാനിക്കുകയായിരുന്നു. സർവകലാശാല ആസ്​ഥാനത്തിന്​ പകരം കോഴിക്കോട്​ നഗരത്തി​േലക്ക്​ ചടങ്ങ്​ മാറ്റണ​െമന്ന്​​ സർക്കാർ നിർ​ദേശമുണ്ടായിരുന്നു. സർവകലാശാല സ്​ഥിതിചെയ്യുന്ന  മലപ്പുറം ജില്ലയിൽ വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധ​പ്പെട്ട്​ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതും സുരക്ഷാവിഷയവുമായിരുന്നു കാരണം. ഇക്കാര്യം ചർച്ചചെയ്യാൻ അടിയന്തര സിൻഡിക്കേറ്റും കൂടിയിരുന്നു. ഭിന്നത നിലനിന്നതിനാൽ വിഷയം ചാൻസലർകൂടിയായ ഗവർണർ ജസ്​റ്റിസ്​ പി. സദാശിവത്തി​​െൻറ ശ്രദ്ധയിൽപ്പെടുത്തി. ഗവർണറാണ്​ രാജ്​ഭവനിൽ ചടങ്ങ്​ നടത്താൻ നിർദേശിച്ചത്​. 

ആദ്യം പൊ​േറ്റക്കാട്ടിന്​; കോവിലന്​ ഏറ്റുവാങ്ങാനായില്ല
കോഴിക്കോട്​: 1982ൽ എസ്​.കെ. പൊ​േറ്റക്കാട്ടിനാണ്​ കാലിക്കറ്റ്​ സർവകലാശാല ആദ്യമായി ഡി.ലിറ്റ്​ സമ്മാനിച്ചത്​. ഇതുവരെ നൽകിയ 18 പേരിൽ ഏറെയും സാഹിത്യരംഗത്തുനിന്നുള്ളവരാണ്​. 2013ൽ സാമ്പത്തിക ശാസ്​ത്രഞ്​ജൻ മൊണ്ടേക്​ സിങ്​ അലുവാലിയ, കാർഷിക ശാസ്​​ത്ര​ജ്​ഞൻ എം.എസ്​. സ്വാമിനാഥൻ, മുൻ തമിഴ്​നാട്​ ഗവർണർ ജസ്​റ്റിസ്​ ഫാത്തിമ ബീവി എന്നിവർക്കാണ്​ അവസാനമായി ഇൗ ബിരുദം സമ്മാനിച്ചത്​. 2010ൽ മമ്മൂട്ടി, ഇർഫാൻ ഹബീബ്​, ക്യാപ്​റ്റൻ ലക്ഷ്​മി എന്നിവരെയും ആദരിച്ചു.

അന്ന്​ സാഹിത്യകാരൻ കോവിലനും ഡി.ലിറ്റ്​ പ്രഖ്യാപിച്ചെങ്കിലും ബിരുദദാനമാകു​​േമ്പാ​േ​ഴക്കും അദ്ദേഹം അന്തരിച്ചിരുന്നു. ​ൈ​വക്കം മുഹമ്മദ്​ ബഷീർ, എം.എം. ഗനി, കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്​ണവാര്യർ, എം.ടി. വാസുദേവൻ നായർ, ഡോ. പി.​െക. വാര്യർ, എം.എഫ്​. ഹുസൈൻ, ജസ്​റ്റിസ്​ വി.ആർ. കൃഷ്​ണയ്യർ, ഡോ. അരുൺ നിഗ്​വേക്കർ, കമല സുറയ്യ, ഡോ. അമരിക്​ സിങ്​  എന്നിവരാണ്​ കാലിക്കറ്റിൽനിന്ന്​ ഡി.ലിറ്റ്​ സ്വീകരിച്ച മറ്റു പ്രമുഖർ.  

Tags:    
News Summary - Calicut University Dlitt to Sharjah Sheikh -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.