തേഞ്ഞിപ്പലം: സോണൽ കലോത്സവത്തിെൻറ പേരിൽ കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും പരീക്ഷ മാറ്റം. മത്സരത്തിൽ പെങ്കടുക്കുന്നവർക്ക് പ്രത്യേക പരീക്ഷ നടത്താമെന്ന പരീക്ഷകൺട്രോളറുടെ എതിർപ്പ് മറികടന്നാണ് വി.സിയുടെ നടപടി. സോണൽ കലോത്സവത്തിനും പരീക്ഷ മാറ്റിയതോടെ പൊതുവെ വൈകിയോടുന്ന പരീക്ഷ സംവിധാനം കൂടുതൽ പ്രതിസന്ധിയിലായി. മേയ് രണ്ട്, മൂന്നു തീയതികളിൽ നിശ്ചയിച്ചിരുന്ന റെഗുലർ, വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം പരീക്ഷയാണ് ഇപ്പോൾ മാറ്റിയത്. 2016 നവംബറിൽ നടക്കേണ്ട പരീക്ഷയാണ് ഇവ. മേയ് എട്ടു മുതൽ 12വരെ ഇൻറർസോൺ കേലാത്സവം നിശ്ചയിച്ചതിനാൽ അന്നത്തെ പരീക്ഷകളും മാറ്റും.
ഏതാനും വർഷമായി സോണൽ മത്സരത്തിന് കാലിക്കറ്റിൽ പരീക്ഷ മാറ്റാറില്ല. ഇൻറർസോൺ കലോത്സവത്തിനാണ് പരീക്ഷ മാറ്റിവെക്കാറുള്ളത്. അഞ്ചു ജില്ലകളിലായി നടക്കുന്ന സോണൽ മേളയുടെ പേരിൽ പരീക്ഷ മാറ്റുന്നത് അക്കാദമിക് കലണ്ടറിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം.
വിദ്യാർഥി സംഘടനകളുടെ സമ്മർദത്തിൽ ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങളും വി.സിയും മുട്ടുമടക്കിയതാണ് പരീക്ഷ മാറ്റാൻ ഇടയാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു.
തൃശൂർ സോണൽ കലോത്സവത്തിെൻറ പേരിലാണ് ഇൗവർഷം ആദ്യം പരീക്ഷ മാറ്റിയത്. പാലക്കാട്, മലപ്പുറം ജില്ല മേളക്കും പരീക്ഷ മാറ്റി. കോഴിക്കോട് മേളയിൽ പെങ്കടുത്തവർക്ക് പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. നിശ്ചയിച്ച പരീക്ഷകൾ മാറ്റാൻ വി.സിക്കാണ് അധികാരം. വിദ്യാർഥി സംഘടനകൾക്കു പുറമെ ചില സിൻഡിക്കേറ്റംഗങ്ങളും പരീക്ഷ മാറ്റാൻ വി.സിയിൽ സമ്മർദം ചെലുത്തി. പരീക്ഷ നിലവിൽ വൈകിയിരിക്കയാണെന്നും മേളയിൽ പെങ്കടുക്കുന്നവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്നുമാണ് പരീക്ഷ കൺട്രോളർ വി.സിക്ക് നൽകിയ റിപ്പോർട്ട്.
ഡിഗ്രി ഒന്ന്, രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളാണ് മേയിൽ നടത്തേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇൗ പരീക്ഷകളെല്ലാം നീട്ടിവെക്കേണ്ടി വരുമെന്ന് പരീക്ഷഭവൻ ജീവനക്കാർ പറഞ്ഞു. ഉത്തരക്കടലാസ് മൂല്യനിർണയം ഒരു വിഭാഗം അധ്യാപകർ ബഹിഷ്കരിച്ചതിനാൽ ഫല പ്രഖ്യാപനവും മുടങ്ങിയ വേളയിലാണ് പരീക്ഷ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.