കോഴിക്കോട്: കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് രാജ്യത്തെ ബാധിച്ച അർ ബുദമായിരുന്നുവെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ എം. അബ്ദുൽ സലാം. ബ ി.ജെ.പിയിൽ അംഗത്വമെടുത്ത ന്യൂനപക്ഷ വിഭാഗക്കാർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയാ യിരുന്നു സലാം.
കാശ്മീരിെൻറ പ്രത്യേക പദവി നേരത്തെ എടുത്തുകളയേണ്ടതായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. സമ്മേളനം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.
താഹ ബാഫഖി തങ്ങള്‍, ഡോ. മുഹമ്മദ് ജാസിം, ഷെയിഖ് ഷാഹിദ്, ഷമീര്‍ വടകര തുടങ്ങിയവര്‍ക്കും പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന ഇരുപതോളം പേര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. പി.കെ. കൃഷ്ണദാസ്, പി.എം. വേലായുധന്, കെ.പി. ശ്രീശന്, ചേറ്റൂര്‍ ബാലകൃഷ്ണന്, എ.പി. അബ്ദുല്ലക്കുട്ടി, സി.വി. ആനന്ദബോസ്, അഡ്വ. എ.കെ. നസീര്‍, അഡ്വ. യു.ടി. രാജന്, അഡ്വ. നോബിള്‍ മാത്യു, അനൂപ് ആൻറണി, അഡ്വ. കെ.പി. പ്രകാശ് ബാബു, പി. ജിജേന്ദ്രന്‍, പി.എം. ശ്യാംപ്രസാദ്, ടി. ചക്രായുധന്‍, എന്‍.പി. രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.