കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിേലക്ക് മാറ്റിേയക്കും. യു.ജി.സിയുടെ നിബന്ധനകൾ പാലിക്കേണ്ടതിനാലാണ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി പുതിയ ശിപാർശ സമർപ്പിച്ചത്.
അടുത്ത സിൻഡിക്കേറ്റ് യോഗം ഇൗ ശിപാർശ പരിഗണിക്കും. 2015ൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിെൻറ യു.ജി.സി അംഗീകാരം സർവകലാശാലക്ക് നഷ്ടമായിരുന്നു. സർവകലാശാലയുടെ പരിധിക്കുപുറത്ത് കൗൺസലിങ് കേന്ദ്രങ്ങൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അംഗീകാരം പിൻവലിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്.
രണ്ട് അധ്യയനവർഷങ്ങളിലേക്കാണ് 26 കോഴ്സുകളിൽ വിദൂരവിദ്യാഭ്യാസ പഠനത്തിന് അനുമതി ലഭിച്ചിരുന്നത്. എന്നാൽ, ഇൗ കോഴ്സുകൾക്ക് കുത്തനെ ഫീസ് കൂടിയതിനെത്തുടർന്ന് ഇൗവർഷം പാരലൽ കോളജ് അധ്യാപകരും വിദ്യാർഥികളും പ്രക്ഷോഭം നടത്തിയിരുന്നു. പിന്നീട് പ്രൈവറ്റ് രജിസ്ട്രേഷൻ തുടരാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.
അംഗീകാരം പുനഃസ്ഥാപിച്ചപ്പോൾ പ്രൈവറ് രജിസ്ട്രേഷെൻറ കാര്യം യു.ജി.സി വ്യക്തമാക്കിയിരുന്നില്ല. പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസവും ഒരേസമയം പ്രവർത്തിക്കുന്നത് യു.ജി.സിയുടെ നിബന്ധനകൾക്ക് എതിരാകുെമന്നതിനാലാണ് അധികൃതർ രണ്ടും ഒന്നാക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.