കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകുന്നതിന് രണ്ടാം റാങ്കിലേക്ക് തഴയപ്പെട്ട ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്കറിയക്ക് കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം റാങ്ക്. വ്യാഴാഴ്ച നടന്ന മലയാളം പ്രഫസറുടെ ഇൻറർവ്യൂവിലാണ് ഒന്നാംറാങ്ക് നൽകിയത്. അസോസിയേറ്റ് പ്രഫസർമാരുടെ ഇന്റർവ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക് നൽകിയിരിക്കുന്നത്. രണ്ടു തസ്തികകളിലും ജോസഫ് സ്കറിയയുടെ മികവ് അംഗീകരിച്ചാണ് ഒന്നാം റാങ്ക് നൽകിയിരിക്കുന്നത്.
കണ്ണൂർ സർവകലാശാല ഒഴിവാക്കിയ ജോസഫ് സ്കറിയയ്ക്ക് കാലിക്കറ്റ് സർവകലാശാല പ്രഫസർ ആയി നിയമനം നൽകിയതോടെ കണ്ണൂർ സർവകലാശാലക്ക് പ്രഗല്ഭനായ ഒരു അധ്യാപകനെയാണ് നഷ്ടപ്പെട്ടതെന്നും സ്വജനപക്ഷപാതത്തിലൂടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകാൻ തയാറായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെച്ച് മാതൃക കാട്ടണമെന്നും സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.