ഇസ്‍ലാമിക പണ്ഡിതൻ ഹൈദരലി ശാന്തപുരം നിര്യാതനായി

ശാ​ന്ത​പു​രം (മേ​ലാ​റ്റൂ​ർ): ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​നും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഹൈ​ദ​ർ അലി ശാ​ന്ത​പു​രം (82) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ശാ​ന്ത​പു​രം ചു​ങ്ക​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അ​ഖി​ലേ​ന്ത്യ പ​ണ്ഡി​ത​സ​ഭാം​ഗ​മാ​ണ്. ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ശാ​ന്ത​പു​രം മ​ഹ​ല്ല് അ​സി. ഖാ​ദി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മു​ൻ ശൂ​റാം​ഗ​മാ​ണ്. അ​ൽ​ജാ​മി​അ സു​പ്രീം കൗ​ൺ​സി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കൗ​ൺ​സി​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ ഇ​സ്‍ലാ​മി​ക് മി​ഷ​ൻ ട്ര​സ്റ്റ്, പ​ത്തി​രി​പ്പാ​ല ബൈ​ത്തു​ശ്ശാ​രി​ഖ എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്നു. പ്ര​ബോ​ധ​നം വാ​രി​ക സ​ബ് എ​ഡി​റ്റ​ർ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള ഹ​ൽ​ഖ ഓ​ഫി​സ് സെ​ക്ര​ട്ട​റി, സൗ​ദി മ​ത​കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ യു.​എ.​ഇ​യി​ൽ പ്ര​ബോ​ധ​ക​ൻ, യു.​എ.​ഇ​യി​ലെ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്, ശാ​ന്ത​പു​രം അ​ൽ ജാ​മി​അ ദ​അ്‍വ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ൻ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള ശൂ​റ​യി​ലെ​യും കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭ​യി​ലെ​യും അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

1943 ജൂ​ലൈ 15ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക​ടു​ത്ത് പ​രേ​ത​രാ​യ ആ​ര്യാ​ട്ടി​ൽ മൊ​യ്തീ​ൻ-​ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ശാ​ന്ത​പു​ര​ത്താ​യി​രു​ന്നു ജ​ന​നം. മു​ള്ള്യാ​കു​ർ​ശ്ശി അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ശാ​ന്ത​പു​രം ഇ​സ്‍ലാ​മി​യ കോ​ള​ജി​ൽ​നി​ന്ന് അ​ൽ ഫ​ഖീ​ഹു​ദ്ദീ​ൻ (എ​ഫ്.​ഡി), ബി.​എ​സ്.​എ​സ്.​സി ബി​രു​ദ​ങ്ങ​ൾ നേ​ടി. 1965-68ൽ ​അ​ന്ത​മാ​നി​ൽ പ്ര​ബോ​ധ​ക​നും ബോ​ർ​ഡ് ഓ​ഫ് ഇ​സ്‍ലാ​മി​ക് എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. 1968-72ൽ ​മ​ദീ​ന ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഉ​പ​രി​പ​ഠ​നം നേ​ടി.

എ​ട്ട് കൃ​തി​ക​ളും അ​ഞ്ച് വി​വ​ർ​ത്ത​ന​ങ്ങ​ളും മൂ​ന്ന് വി​ഡി​യോ കാ​സ​റ്റു​ക​ളും പു​റ​ത്തി​റ​ക്കി. യു.​എ.​ഇ റേ​ഡി​യോ ഏ​ഷ്യ​യി​ൽ 13 വ​ർ​ഷം പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​തി​ന് പു​റ​മെ വി​വി​ധ ടി.​വി പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​ബു​ൽ ജ​ലാ​ൽ മൗ​ല​വി​യോ​ടൊ​പ്പം, സൗ​ദി ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഫൈ​സ​ൽ രാ​ജാ​വി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് സം​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഉ​ച്ച​ക്ക് ര​ണ്ടി​ന് ശേ​ഷം വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത മൃ​ത​ദേ​ഹം ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. വൈ​കീ​ട്ട് നാ​ലി​ന് ശാ​ന്ത​പു​രം മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ഫാ​ത്തി​മ (ച​ട്ടി​പ്പ​റ​മ്പ്). മ​ക്ക​ൾ: ത്വ​യ്യി​ബ, ബു​ഷ്റ, ഡോ. ​മാ​ജി​ദ, ഡോ. ​അ​മീ​ന, പ​രേ​ത​രാ​യ ഹു​സ്ന, വ​ഹീ​ദ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി (അ​ൽ ജാ​മി​അ, മ​ങ്ക​ട), അ​ബ്ദു​ൽ ഹ​മീ​ദ് (ഖ​ത്ത​ർ), എ​ൻ​ജി​നീ​യ​ർ സ​ലീം (മ​ട​വൂ​ർ). 

Tags:    
News Summary - Hyderali Shantapuram passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.