കഞ്ചിക്കോട്: സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവുമൂലം നെൽകൃഷി ചെയ്തിരുന്ന പാടങ്ങളെല്ലാം ഇതര കൃഷി രീതികളിലേക്കു വഴി മാറുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ 300 ഓളം ഹെക്ടർ ഇഞ്ചി കൃഷിയിലേക്ക് മാറിക്കഴിഞ്ഞു.
2013 മുതൽ സംസ്ഥാനത്ത് ഇഞ്ചിയുടെ വിലയിൽ സ്ഥിരത കൈവരിച്ചതും വിപണിയിൽ ആവശ്യമേറെയുള്ളതും കർഷകരെ ഇഞ്ചി കൃഷിയിലേക്ക് ആകർഷിക്കുന്നു. വർഷത്തിൽ രണ്ടുവിള ലഭ്യമാവുന്നതിനാലും വെള്ളം കുറവുമതിയെന്നതിനാലുമാണ് കൂടുതൽ കർഷകരും ഇഞ്ചി കൃഷിയിലേക്ക് ചുവടുമാറ്റുന്നത്. ഇതിനു പുറമെ വാഴ, കപ്പ, കൂർക്ക എന്നിവക്കും വിപണിയിൽ മാന്യമായ വില ലഭ്യമായതിനാൽ ഇത്തരം വിളകൾ ചെയ്യുന്നവരുമേറെയാണ്. അതേസമയം, ഇഞ്ചികൃഷിയിൽ എൻഡോസൾഫാനേക്കാളും മാരക വിഷമുള്ള റൗണ്ടപ്പ് പോലുള്ള നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
100 എം.എൽ റൗണ്ടപ്പ് ലായനി സ്േപ്ര ചെയ്യുന്നതു വഴി ഒരേക്കർ പാടത്ത് രണ്ടുവർഷത്തേക്കു വരെ പുല്ലുപോലും മുളക്കില്ലെന്നാണ് കർഷകർ പറയുന്നത്. യന്ത്രങ്ങളുടെ വാടക വർധനയും ആളുകളെയുപയോഗിച്ച് കളപറിക്കാൻ നാല് ദിവസത്തിന് 10,000 രൂപയോളം ചെലവു വരുന്നിടത്ത് 300-500 രൂപയുടെ കീടനാശിനി പ്രയോഗം നടത്തിയാൽ മതിയാകും.
കൃഷിയിടങ്ങളിൽ വ്യാപകമായി കീടനാശിനി പ്രയോഗം നടത്തുന്നതിനാൽ സമീപ പ്രദേശത്തെ ജലേസ്രാതസ്സുകൾ പോലും വിഷലിപ്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.