കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിന് 28,518 വിദ്യാർഥികൾ ഏകജാലക ഒാൺലൈൻ രജിസ്ട്രേഷൻ നടത്തി. 33,211 പേർ ഫീസടച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണി മുതലാണ് www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി പ്രവേശനത്തിന് അേപക്ഷ ക്ഷണിച്ചത്. വ്യാഴാഴ്ച രാത്രിതന്നെ 750 പേർ രജിസ്റ്റർ ചെയ്തിരുന്നു. ജനറല്‍ വിഭാഗത്തിന് 265 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 105 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെൻററുകളുടെ സേവനം ഉപയോഗിക്കാം. ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെൻറില്ലെന്ന് പ്രവേശന വിഭാഗം അറിയിച്ചു. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രവേശനം നടത്തുന്നതുമാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് സര്‍വകലാശാലയിലോ കോളജുകളിലോ ഇപ്പോൾ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍, അഡ്മിഷന് ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിൻറൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെൻറ് കമ്യൂണിറ്റി േക്വാട്ട, സ്പോർട്സ്, ഭിന്നശേഷി വിഭാഗം, വിവിധ സംവരണം വിഭാഗം) ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെൻറ്, സ്പോര്‍ട്സ് എന്നീ േക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന് നല്‍കാം. വിവിധ എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി േക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അഞ്ച് ഓപ്ഷനുകള്‍വരെ അധികമായി നല്‍കാം. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ. അലോട്ട്മെൻറ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവും. അവ ഒരു ഘട്ടത്തിലും പുനഃസ്ഥാപിക്കുന്നതല്ലെന്നും പ്രവേശന വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.