ഭിന്നലിംഗക്കാർക്ക്​ സഹായമായി കാൾ സെൻറർ തുറക്കുന്നു 

 

േകാ​ട്ട​യം: പ​രി​ഭ്രാ​ന്തി​യു​ടെ​യും ആ​ശ​ങ്ക​യു​ടെ​യും നി​മി​ഷ​ങ്ങ​ളി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക്​ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടാ​ൻ സ​ർ​ക്കാ​ർ കാ​ൾ സ​​െൻറ​ർ തു​റ​ക്കു​ന്നു.  ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​ർ​ക്ക്​ ബ​ന്ധ​പ്പെ​ടാ​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സ​​െൻറ​റും ക്രൈ​സി​സ്​ മാ​നേ​ജ്​​മ​​െൻറ്​ സ​​െൻറ​റും ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക്​ സ​ഹാ​യം തേ​ടാം. 

സം​സ്ഥാ​ന​ത്തി​​​െൻറ പ​ല​ഭാ​ഗ​ത്തും ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക്​ മ​ർ​ദ​ന​മേ​ൽ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ വി​വ​രം അ​റി​യി​ച്ചാ​ൽ ​ പൊ​ലീ​സ്​ അ​ട​ക്കം​ സ്ഥ​ല​ത്ത്​ എ​ത്താ​നു​ള്ള ന​ട​പ​ടി ക്രൈ​സി​സ്​ മാ​നേ​ജ്​​മ​​െൻറ്​ സ​​െൻറ​ർ സ്വീ​ക​രി​ക്കും. കൗ​ൺ​സ​ലി​ങ്, നി​യ​മ​സ​ഹാ​യം തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ക്കും. വി​വി​ധ ചൂ​ഷ​ണ​ങ്ങ​ൾ അ​റി​യി​ക്കാ​നും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്ന ദു​ര​വ​സ്ഥ​ക​ൾ​ക്കെ​തി​രെ പ​രാ​തി സ്വീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യും വി​വ​ര​ങ്ങ​ളും സ​ഹാ​യ​േ​ക​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കും.

ട്രാ​ൻ​സ്​​ജ​ൻ​ഡേ​ഴ്​​സ്​ ന​യ​ത്തി​​​െൻറ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്​ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​  കേ​ന്ദ്രം തു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടി സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ്​ പ​ര​സ്യ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ബി.​എ​സ്.​എ​ൻ.​എ​ൽ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ടോ​ൾ​ഫ്രീ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം ഇ​ത്​ പ​ര​സ്യ​പ്പെ​ടു​ത്തും.സ​ർ​ക്കാ​റി​​​െൻറ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ പോ​ളി​സി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ഠ​ന​പ്ര​കാ​രം ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക്​ ചി​കി​ത്സ, തൊ​ഴി​ൽ എ​ന്നി​വ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ൽ​നി​ന്ന്​ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും പൊ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ ഭ​യ​മാ​ണ്. 

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ പോ​ളി​സി പ്ര​കാ​രം സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ജോ​ലി, പ്ര​ത്യേ​ക പ​രി​ഗ​ണ​ന, സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ക്ക​മി​ട്ട്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്​ എ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​നും പു​തി​യ പ​ദ്ധ​തി​യി​ലൂ​െ​ട  പ​രി​ഹാ​രം കാ​ണാ​ൻ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്നു.


 

Tags:    
News Summary - call centre for transgenders safety- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.