കൊണ്ടോട്ടി: ദേശസാത്കൃത ബാങ്കുകളുള്പ്പെടെയുള്ളവയിലെ എ.ടി.എം കൗണ്ടറുകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച തുടരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ മിക്ക എ.ടി.എം കൗണ്ടറുകളിലും രാത്രികാല സുരക്ഷ സംവിധാനമില്ല. പ്രമുഖ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകള്‍ പോലും അരക്ഷിതാന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക കാരണങ്ങളാല്‍ സുരക്ഷ ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുകയാണ് ബാങ്ക് അധികൃതര്‍. കൗണ്ടറുകളുടെ വാതിലുകള്‍ പോലും ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ല. കാര്‍ഡുപയോഗിച്ച് തുറക്കുന്ന വാതിലുകള്‍ തുറന്നുകിടക്കുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. കൗണ്ടറിനകത്തും പുറത്തും പേരിന് മാത്രമാണ് വെളിച്ച സംവിധാനം.
കാമറയൊഴിച്ചാൽ സുരക്ഷക്ക് പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. ബംഗളൂരുവില്‍ എ.ടി.എം കൗണ്ടറിലുണ്ടായ അക്രമത്തിന് ശേഷം കാവല്ക്കാരെ നിയോഗിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയാകുന്നെന്ന് പറഞ്ഞ് പിന്നീട് പിന്‍വലിച്ചു. സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള വിവിധ നടപടികള്‍ക്ക് പൊലീസും റിസര്‍വ് ബാങ്കും രൂപംനല്കിയിട്ടുണ്ട്. അവ പ്രാവർത്തികമാകാൻ ഇനിയും സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.