പെരിന്തല്‍മണ്ണ: ‘സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിെൻറ കരുത്ത്’ തലക്കെട്ടില്‍ എസ്.ഐ.ഒയും ജി.ഐ.ഒയും ചേ ർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പസ് സമ്മേളനത്തിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ കാമ്പസില്‍ തുടക ്കമായി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ അംഗം ഡോ. താഹ മതീന്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നീതിക്കുവേണ്ടി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
നന്മയുടെ പക്ഷത്തുനിന്ന് സമൂഹ പുനര്‍നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാവണമെന്ന് മുഖ്യ പ്രഭാഷണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ദേശീയ സെക്രട്ടറി പി.പി. ജസീം, സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജനറല്‍ സെക്രട്ടറി കെ.പി. തൗഫീഖ്, ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
‘ലിബറല്‍ സംസ്‌കാരങ്ങളും ഇസ്ലാമിക ജീവിതവും’ തലക്കെട്ടില്‍ നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ടി. മുഹമ്മദ് വേളം, സലീം മമ്പാട്, ടി.എ. ബിനാസ് എന്നിവര്‍ സംസാരിച്ചു. ‘ഇസ്ലാമിക നാഗരികതയും വൈജ്ഞാനിക സംഭാവനകളും’ വിഷയത്തില്‍ അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീര്‍ ഇബ്രാഹിം, എം.ഇ.എസ് എൻജിനീയറിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബദീഉസ്സമാന്‍, യു. ആബിദ എന്നിവര്‍ സംസാരിച്ചു. ‘ഇസ്ലാമിക പ്രബോധന രീതിശാസ്ത്രം’ വിഷയത്തിലെ പാനല്‍ ചർച്ചയിൽ സി. ദാവൂദ്, എന്‍.എം. അബ്ദുറഹ്മാന്, ജി.കെ. എടത്തനാട്ടുകര, യാസര്‍ ഖുത്വുബ്, കെ.എം. ശഫ്രിന്‍ എന്നിവരും ‘വിദ്യാര്‍ഥി രാഷ്ട്രീയത്തിെൻറ ഭാവി’ സെമിനാറില്‍ എസ്.ഐ.ഒ ദേശീയ സെക്രട്ടറി പി.പി. ജസീം, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇര്‍ഷാദ്, ആർ.എസ്. വസീം, പി.കെ. സാദിഖ്, നജ്ദ റൈഹാന്‍, തമന്ന സുല്‍ത്താന എന്നിവരും സംസാരിച്ചു.
കലയും സൗന്ദര്യശാസ്ത്രവും ഇസ്ലാമില്‍ എന്നതില്‍ ഡോ. വി. ഹിക്മത്തുല്ല, ഡോ. ജമീല്‍ അഹ്മദ്, ഷിയാസ് പെരുമാതുറ, ഡോ. എ.കെ. സഫീര്‍ എന്നിവര്‍ സംസാരിച്ചു. ഉബൈദ് കുന്നക്കാവും സംഘവും നയിച്ച സംഗീത വിരുന്നും അരങ്ങേറി. സമാപന സമ്മേളനം ഞായറാഴ്ച ഉച്ചക്കുശേഷം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.