തിരുവനന്തപുരം: ഇ.എം.സി.സിയും കെ.എസ്.െഎ.എൻ.സിയുമായുള്ള ധാരണപത്രം റദ്ദാക്കുേമ്പാഴും പദ്ധതിയിലെ ദുരൂഹത വർധിക്കുന്നു. സംസ്ഥാന മത്സ്യനയത്തിനും നിയമത്തിനും വിരുദ്ധമായ നടപടിയെന്ന് വിശേഷിപ്പിച്ചാണ് വിവാദച്ചുഴിയിൽനിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമം.
മത്സ്യബന്ധന മേഖലയിൽ കുതിച്ചുചാട്ടത്തിന് ഉതകുന്ന 2950 കോടിയുടെ പദ്ധതിയെന്നാണ് സർക്കാർ ആദ്യം ധാരണപത്രത്തെ വിശേഷിപ്പിച്ചത്. ഇതിൽ വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതികൾക്ക് അനുമതി നൽകാനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നതാണ് ശ്രദ്ധേയം. ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന 400 യാനങ്ങൾ, അഞ്ച് മദർഷിപ്പുകൾ, തുറമുഖം, 50-100 മത്സ്യസംസ്കരണശാല, മത്സ്യത്തൊഴിലാളിക്ക് മാത്രമായി ആശുപത്രി തുടങ്ങിയവയാണ് ഇ.എം.സി.സി നിർദേശിച്ചത്.
കൂടാതെ കേന്ദ്ര സ്ഥാപനങ്ങളായ സിഫ്നെറ്റ്, സി.എം.എഫ്.ആർ.െഎ, എം.പി.ഇ.ഡി.എ, െഎ.എസ്.ആർ.ഒ, േവ്യാമസേന എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞു. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ (22 കി.മീ.) വരെയുള്ള കടലിൽ മാത്രമാണ് സംസ്ഥാനത്തിന് മത്സ്യബന്ധന അനുമതി നൽകാൻ അധികാരമുള്ളത്. ആഴക്കടൽ മത്സ്യബന്ധനം ഇതിന് പുറത്താണ്. അതിന് അനുമതിക്ക് സമീപിക്കേണ്ടത് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തെയാണ്.
ആഴക്കടലിൽ പിടിക്കുന്ന മീനുകൾ സൂക്ഷിക്കാനും സംസ്കരിക്കാനും കയറ്റുമതി ചെയ്യാനും സംവിധാനമുള്ളവയാണ് മദർഷിപ്പുകൾ. ഇതിന് അനുമതി നൽകേണ്ടതും കേന്ദ്ര സർക്കാറാണ്. െഎ.എസ്.ആർ.ഒ, സി.എം.എഫ്.ആർ.െഎ, േവ്യാമസേന തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളുടെ അനുമതി തേടിയോ എന്ന് ആരാഞ്ഞില്ലെന്ന് മാത്രമല്ല, എന്താണ് കമ്പനിയുടെ ലക്ഷ്യമെന്നുപോലും സംസ്ഥാനം പരിശോധിച്ചില്ല. കേന്ദ്ര സർക്കാറിനെ സമീപിക്കേണ്ട പദ്ധതിയാണെന്നിരിക്കെ എന്തിന് സംസ്ഥാനത്തിെൻറ നിക്ഷേപ സമാഹരണ പരിപാടിയിൽ അവതരിപ്പിച്ചു, തങ്ങളുടെ അധികാരപരിധിക്ക് പുറത്തായ പദ്ധതികൾക്ക് എങ്ങനെ സംസ്ഥാനം ധാരണപത്രത്തിൽ ഏർപ്പെട്ടു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
സി.എം.എഫ്.ആർ.െഎക്ക് ഒരു ട്രോളര്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനത്തിലും ദുരൂഹതയുണ്ട്. ഒരു ചർച്ചയും നടന്നില്ലെന്ന് സി.എം.എഫ്.ആർ.െഎ അധികൃതർ വ്യക്തമാക്കി. കെ.എസ്.െഎ.എൻ.സി ഉൾനാടൻ, സമുദ്ര ഗതാഗതത്തിനാണ് സ്ഥാപിച്ചത്. ട്രോളർ, കപ്പൽ നിർമാണത്തിൽ മുൻപരിചയവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.