ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്വീകരിച്ച നിലപാട് കടുപ്പിച്ച് കോൺഗ്രസ് എ ഗ്രൂപ്. മണ്ഡലത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനുള്ള നീക്കം ശക്തമായി.
സ്വന്തം ഗ്രൂപ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് അണികൾ ഉന്നയിച്ചത്. ചൊവ്വാഴ്ച ചേരുന്ന നിയോജക മണ്ഡലത്തിലെ എ ഗ്രൂപ് യോഗം ഇക്കാര്യം തീരുമാനിക്കും. മണ്ഡലത്തില്‍ നിന്നുള്ള ഒരു യുവനേതാവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. മറ്റ് നിയോജക മണ്ഡലങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ബുധനാഴ്ച പേരാവൂര്‍ നിയമസഭ മണ്ഡലത്തിലെയും വ്യാഴാഴ്ച കണ്ണൂര്‍ നിയോജക മണ്ഡലത്തിലെയും എ ഗ്രൂപ് പ്രവര്‍ത്തകരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി ഭാരവാഹികളുമായ എ ഗ്രൂപ്പുകാര്‍ ഒന്നടങ്കം രാജിവെച്ചതോടെ ജില്ലയിലെ യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം താളം തെറ്റി.
എ ഗ്രൂപ്പുകാരനായ പി.ടി. മാത്യുവാണ് യു.ഡി.എഫിെൻറ ജില്ല ചെയര്മാന്. അദ്ദേഹം രാജിവെച്ചതോടെ ജില്ലയില്‍ യു.ഡി.എഫിന് നേതൃത്വം നല്കാന് ആളില്ലാത്ത അവസ്ഥയായി.
160 ബൂത്ത് കമ്മിറ്റികളില്‍ 130 ബൂത്ത് കമ്മിറ്റികളും എ ഗ്രൂപ്പുകാരനായ സോണി സെബാസ്റ്റ്യനെ തഴഞ്ഞ് സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. എ ഗ്രൂപ്പിനുപുറമെ സുധാകരന് ഗ്രൂപ്പിനും കടുത്ത പ്രതിഷേധമുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സോണി സെബാസ്റ്റ്യെൻറ പേര് വെട്ടി സജീവ് ജോസഫിെൻറ പേര് ചേര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം. എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ താല്പര്യപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം. ബ്ലോക്ക് കമ്മിറ്റികളും ഡി.സി.സിയും കെ.പി.സി.സിയും തയാറാക്കിയ പട്ടികയിൽ സോണി സെബാസ്റ്റ്യെൻറ പേരാണ് ഉണ്ടായിരുന്നത്.
എന്നാല്‍, സൂക്ഷ്മ പരിശോധന കമ്മിറ്റിക്ക് മുമ്പാകെ പേര് സമര്‍പ്പിച്ചപ്പോഴാണ് സോണി സെബാസ്റ്റ്യെൻറ പേര് വെട്ടിയത്.
കെ. സുധാകരന് അപ്പോള്‍തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ട സുധാകരന്, സോണി സെബാസ്റ്റ്യെൻറ പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ തയാറായില്ല.
ഇതോടെ സുധാകരന് ക്ഷുഭിതനായി പട്ടിക വലിച്ചെറിഞ്ഞതായും വിവരമുണ്ട്. ഞായറാഴ്ച സജീവ് ജോസഫിന് ശ്രീകണ്ഠപുരത്ത് സ്വീകരണം നല്‍കിയെങ്കിലും അതില്‍ മണ്ഡലത്തില്‍നിന്നുള്ള നാമമാത്രമായ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായതെന്ന് എ ഗ്രൂപ് ആരോപിച്ചു.
പേരാവൂരില്‍നിന്നും പയ്യന്നൂരില്‍നിന്നും ഓരോ ബസില്‍ ആളുകളെ കൊണ്ടുവന്നാണ് സ്വീകരണം നല്‍കിയതെന്നാണ് ആരോപണം.
എന്നാൽ, പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും സ്ഥാനാർഥി സജീവ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.