'തൃക്കാക്കരയിൽ സ്ഥാനാർഥി ഉടൻ; ചുവരെഴുത്ത് മായ്ക്കണോയെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാം'

കൊച്ചി: തൃക്കാക്കരയിൽ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. രാജീവ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാർഥിയെയാണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ് അരുണ്‍കുമാറിനായുള്ള ചുവരെഴുത്ത് മായ്ക്കണോയെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാം. തൃക്കാക്കരയിൽ ചാനലുകാർ കമ്മറ്റി കൂടിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് പാർട്ടിയിൽ ഒരു രീതിയുണ്ട്. അത്തരം ചർച്ചകളിലേക്ക് പാർട്ടി കടക്കുന്നതേയുള്ളു. വികസനമാണ് എൽ.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. കെ റെയില്‍ ചര്‍ച്ച എൽ.ഡി.എഫിന് അനുകൂലമാകും. തൃക്കാക്കരയിലെ ജനങ്ങള്‍ കെ റെയിലിന് അനുകൂലമാണ്. വികസന രാഷ്ട്രീയത്തെ പിന്തുണച്ച് എല്ലാ രാഷട്രീയ പാര്‍ട്ടികളില്‍ നിന്നും ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Candidate in Thrikkakara soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.