കോഴിക്കോട്: പാളയത്ത് മയക്കുമരുന്ന് വിൽപന കൂടുന്നതായുള്ള പരാതിക്കിടെ ഒരാൾ പിടിയിൽ. നാലര കിലോ കഞ്ചാവുമായി വെള്ളയിൽ നാലുകുടിപ്പറമ്പിൽ മുഹമ്മദ് റാഫി എന്ന കുട്ടാപ്പുവാണ് (37) പൊലീസ് പിടിയിലായത്.
ഇയാൾ ഒഡിഷയിൽനിന്ന് ആറുകിലോ വരെ കഞ്ചാവ് ട്രെയിൻ മാർഗം നാട്ടിലെത്തിച്ച് 12 ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി പതിവായി വിൽക്കുന്ന ആളാണെന്നും മുമ്പും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കച്ചവടം നടത്തുന്ന വിവരം ഡൻസാഫ് സ്ക്വാഡിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസും ഡൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു.
പെരുമണ്ണ കോട്ടായി താഴം വാടകവീട്ടിൽ താമസിക്കുന്ന പ്രതി പാളയം, ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ടൗൺ എസ്.ഐ ജയിൻ, എ.എസ്.ഐ സജീവൻ എസ്.സി.പി.ഒ ബിനിൽ കുമാർ, വിജീഷ്, പ്രബീഷ് ഒതയോത്ത് സി.പി.ഒമാരായ പ്രസാദ് ജിതേന്ദ്രൻ, സിറ്റി ഡൻസാഫ് എസ്.ഐ മനോജ് എടയിടത്ത്, സുനോജ് കാരയിൽ സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, അതുൽ, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.