കൊടുങ്ങല്ലൂരിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

കൊടുങ്ങല്ലൂർ: ദേശീയപാത 66 മതിലകം പുന്നക്ക ബസാറിൽ കാർ സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. മതിലകം കൂളിമുട്ടം സ്വദേശി തറയിൽ വീട്ടിൽ വിജയൻ (65) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം.

സൈക്കിളിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിർ ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പുന്നക്കബസാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച വിജയൻ. 



Tags:    
News Summary - car accident in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT