പാലക്കാട് കാല്‍നടയാത്രക്കാരിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു മരണം

പാലക്കാട്: കല്ലേക്കാട്​ രണ്ടാം മൈലില്‍ കാല്‍നട യാത്രക്കാരിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു മരണം. രണ്ടാംമൈൽ ​സ്വദ േശി സീനത്താണ്​ മരിച്ചത്​. അപകടത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് പേർക്ക്​ പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന വാ ഹനങ്ങളേയും കാര്‍ ഇടിച്ചു തെറിപ്പിച്ചു.

രാവിലെ 6.30 ഓടെയാണ് സംഭവം. റോഡരികിൽ മീന്‍ വാങ്ങാന്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് എതിർ ദിശയിൽ നിന്നും വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു

നിയന്ത്രണം തെറ്റി വന്ന കാർ റോഡി​​​െൻറ അരികിൽ മദ്രസ വിദ്യാർഥികളെ ​െകാണ്ടുപോകാൻ നിർത്തിയിട്ട ഓ​ട്ടോറിക്ഷയും മീൻ വണ്ടിയും ഇടിച്ചു തെറിപ്പിച്ചു. ഓ​ട്ടോയിലുണ്ടായിരുന്നു മൂന്ന്​ കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരെ പാലക്കാട്​ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Car accident in Palakkad- One dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.