നെടുങ്കണ്ടം: ബന്ധുക്കള്‍ സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല വട്ടക്കുന്നേല്‍ അജീഷിന്‍െറ മകള്‍ ഇവ മറിയമാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ന് ഉടുമ്പന്‍ചോല ശാന്തരവിക്ക് സമീപമാണ് അപകടം.വട്ടക്കുന്നേല്‍ അജീഷ് തോമസ് (33), ഭാര്യ ജിന്‍സി (28), മക്കളായ ഇവാന്‍ (മൂന്നര), അടിമാലി കൊമ്പൊടിത്താല്‍ ചക്കിയത്ത് ജെസ്റ്റീന, ജിബിന്‍ ഫ്രാന്‍സിസ് (38), ഓലിക്കല്‍ മിഥുന്‍, ഡ്രൈവര്‍ അമല്‍ (22) എന്നിവര്‍ക്കാണ് പരിക്ക്. അജീഷ്-ജിന്‍സി ദമ്പതികളുടെ മകളാണ് മരിച്ച ഇവ.
അജീഷിനും സാന്ദ്രക്കും കഴുത്തിനും തലക്കും സാരമായി പരിക്കേറ്റു. ജെസ്റ്റീനക്കും ജിബിനും വലതുകൈക്കും തോളിനുമാണ് പരിക്ക്. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഇവ കട്ടപ്പനയിലെ ആശുപത്രിയിലാണ് മരിച്ചത്.
ഹര്‍ത്താല്‍ ദിനമായതിനാല്‍ ഇരുകുടുംബവും ഉടുമ്പന്‍ചോലക്ക് സമീപം ചതുരംഗപ്പാറയിലത്തെി മടങ്ങുന്നതിനിടെയാണ് അപകടം. റോഡിലൂടെ അമിത വേഗത്തില്‍ സമാന്തരമായി സഞ്ചരിച്ച ഇരു കാറുകളും തമ്മില്‍ കൂട്ടിമുട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് പറയുന്നു. അജീഷും കുടുംബവും സഞ്ചരിച്ച കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞ് സമീപത്തെ ഏലത്തോട്ടത്തിലേക്ക് വീണു. രണ്ടാമത്തെ കാര്‍ എതിര്‍ദിശയിലേക്ക് പതിച്ചു. ഏലത്തോട്ടത്തിലേക്ക് വീണ വാഹനത്തിലിരുന്നവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിയത്. പരിക്കേറ്റ ജെസി ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ അധ്യാപികയാണ്. അജീഷ് ശാന്തന്‍പാറ പി.ഡബ്ള്യു.ഡി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.