കക്കട്ടിൽ: കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കത്തി റിട്ട. ഹെഡ്മാസ്റ്റർ വെന്ത് മരിച്ചു. നമ്പ്യത്താംകുണ്ട് എം.എൽ.പി.സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കൊയ്യാൽ നാണു ( 62 )വാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച നാലോടെ അമ്പലകുളങ്ങര ടൗണിനടുത്താണ് അപകടം. ചേലക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.
തിരിച്ചറിയാൻ പറ്റാത്ത വിധം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാറിെൻറ മുന്നിലെ സീറ്റുകളും, പിൻവശവും പൂർണമായും നശിച്ചിട്ടുണ്ട്. ടാങ്കിൽ തീപടർന്നിട്ടില്ല. റൂറൽ എസ്.പി ജയദേവ്, ഡി.വൈ.എസ്.പിമാരായ സുനിൽ കുമാർ,ഷാജി, കുറ്റ്യാടി സി.ഐ സുനിൽ കുമാർ, എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സയന്റിഫിക്ക് അസിസ്റ്റൻറ് വി.വിനീത്, വിരലടയാള വിദഗ്ധൻ രജ്ഞിത്ത് എന്നിവരും സ്ഥലത്തെത്തി.
ശേഷം മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുജാത (സീനിയർ ക്ലർക്ക് വടകര സബ്കോടതി) മകൻ: ആത്മജ് (വിദ്യാർത്ഥി )സഹോദരങ്ങൾ: പൊക്കൻ, കണാരൻ, നാരായണി, പരേതരായ ചാത്തു, ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.