കാക്കനാട്: സനു മോഹൻ ജീവിച്ചിരിക്കുെന്നന്നും ഒളിവിലാണെന്നും പൊലീസിന് വ്യക്തമായത് വാളയാറിലെ സി.സി ടി.വി ദൃശ്യങ്ങൾ. കുട്ടി മരിച്ച് മണിക്കൂറുകൾക്കകം അതായത്, മാർച്ച് 22ന് പുലർച്ച രണ്ടോടെ വാളയാർ ചെക്ക്പോസ്റ്റ് വഴി ഇയാളുടെ കാർ തമിഴ്നാട് അതിർത്തി കടന്നതായി വിവരം ലഭിച്ചു. ഇയാൾക്ക് കോയമ്പത്തൂരിൽ വിപുല സ്വാധീനമുള്ളതായി സൂചന ലഭിച്ച പൊലീസ് കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ചെന്നൈയിലെ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നെങ്കിലും അവിടെയും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് മലപ്പുറത്തും പെരുമ്പാവൂരും ഉണ്ടെന്ന രീതിയിലും അഭ്യൂഹങ്ങൾ ഉയർന്നു. അതിനിടെ, രമ്യയിൽനിന്നും മറ്റ് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലഭിച്ച വിവരമനുസരിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിൽ കേസുള്ളതായും അഞ്ചുവർഷമായി കങ്ങരപ്പടിയിൽ ഒളിച്ച് താമസിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
തമിഴ്നാട്ടിലെ ഗ്രാമങ്ങളിലടക്കം ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അന്വേഷണഭാഗമായി ചിറ്റൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പുവരെ തമിഴ്നാട് കേന്ദ്രീകരിച്ച് സി.സി ടി.വി ദൃശ്യങ്ങളും ഇയാളുടെ കാറ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണങ്ങളുമായി പൊലീസ് മുന്നോട്ടുപോയി. തമിഴ്നാട്, കർണാടക പൊലീസുകളുടെ സഹകരണത്തോടെയായിരുന്നു അന്വേഷണം. അതിനിടെ, സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത പരിഗണിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ വിവിധ ഭാഷകളിൽ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
രണ്ടുദിവസം മുമ്പാണ് ഇയാളെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ഹോട്ടലിലെ െബഞ്ചിൽ ഇരിക്കുന്നതിെൻറയും പുറത്ത് നടക്കുന്നതിെൻറയും ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ ബില്ലുമായി ബന്ധപ്പെട്ട് ജീവനക്കാരുമായുണ്ടായ തർക്കത്തിനിെട ഇയാളുടെ മുഖം ശ്രദ്ധയിൽപെട്ട മലയാളികൾ അന്വേഷണസംഘത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും രക്ഷപ്പെട്ട സനുവിനായി കൊല്ലൂർ, ഉഡുപ്പി മേഖലകളിലും സമീപത്തെ വനമേഖലകളിലും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ഇയാൾ കർണാടക പൊലീസിെൻറ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.