കോട്ടക്കൽ: ദേശീയപാതയിൽ സ്കൂട്ടറിൽനിന്ന് വീണയാളുടെ ശരീരത്തിൽ കാർ കയറിയിറങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ രണ്ടത്താണിക്കും പുത്തനത്താണിക്കുമിടയിൽ പൂവ്വൻചിനയിലാണ് സംഭവം. പുത്തനത്താണി ചുങ്കം കരിങ്കപ്പാറ മുഹമ്മദ് കുട്ടിയുടെ മകൻ റഷീദാണ് (48) അപകടത്തിൽപെട്ടത്.
പുത്തനത്താണിയിലേക്ക് വരുന്നതിനിടെ റഷീദ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് മധ്യേ മറിയുകയായിരുന്നു. തെറിച്ചുവീണ ഇദ്ദേഹത്തിെൻറ ശരീരത്തിൽ എതിരെവന്ന കാർ കയറിയിറങ്ങി. കൈകാലുകൾക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ റഷീദിനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തനത്താണിയിലെ മൊബൈൽ ഷോപ് ഉടമയാണ് റഷീദ്. കാടാമ്പുഴ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.