ആലപ്പുഴ: കോളജ് കാമ്പസിൽ അപകടകരമാം വിധം കാർ റേസിങ് നടത്തിയ ഏഴ് വിദ്യാർഥികൾ അറസ്റ്റിൽ. എടത്വ സെൻറ് അലോഷ്യസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളെയാണ് കാമ്പസിൽ അപകടകരമാം വിധം അമിതവേഗത്തിൽ കാർ റേസിങ് നടത്തിയതിന് എടത് വ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. ബി.കോം അവസാന വർഷ വിദ്യാർഥികൾ കോളജ് കാമ്പസിൽ തങ്ങളുടെ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. ആഡംബര ബൈക്ക്, ഒാപ്പൺ ജീപ്പ്, കാർ, ബുള്ളറ്റ് എന്നിവയിലെത്തിയ കുട്ടികൾ പരിപാടിക്കിടെ കാമ്പസിലൂടെ ഇൗ വാഹനങ്ങളിൽ അമിത േവഗത്തിൽ ചുറ്റിക്കറങ്ങി. ഇതിനിടെ ജീപ്പ് തട്ടി രണ്ട് വിദ്യാർഥികൾ നിലത്തുവീഴുകയും ചെയ്തു.
കുട്ടികൾ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പിന്നീട് വാർത്തയായതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.