കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്‍റെ ചാത്തന്നൂരിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകാനുപയോഗിച്ചതെന്ന് സംശയിക്കുന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ പത്മകുമാറിന്‍റെ ചാത്തന്നൂരിലെ വീടിന്‍റെ മുറ്റത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുമായി കൊല്ലം നഗരത്തിലുൾപ്പെടെ എത്തിയ നീല ഹുണ്ടായി വെർണ കാർ ഉൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഈ കാർ അടൂർ കെ.എ.പി ബെറ്റാലിയൻ ക്യാമ്പിൽ എത്തിച്ചിരുന്നു.
കൂടുതൽ സാങ്കേതിക തെളിവുകളും ഡിജിറ്റൽ തെളിവുകളും പുറത്തുവരാനുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തൂ. രണ്ട് ലക്ഷത്തോളം മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ പത്മകുമാർ (52), ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശിയിലെ പുളിയറൈയിൽനിന്ന് ഇവരെ പിടികൂടി അടൂർ പൊലീസ് ക്യാമ്പിൽ വൈകുന്നേരം അഞ്ചോടെ എത്തിച്ചു. പുളിയറൈയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് മൂന്നു പേർ കസ്റ്റഡിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.