മമ്മൂട്ടിയുടെ ജൻമദിനത്തിൽ കുട്ടികൾക്ക് ​സൈക്കിൾ സമ്മാനിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ

ആലപ്പുഴ : നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്ക് പ്രകൃതി സൗഹൃദ സഞ്ചാര സൗകര്യമൊരുക്കി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ

സ്ഥാപകനും മുഖ്യരക്ഷധികാരിയുമാണ് മമ്മൂട്ടി. സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് ആദ്യഘട്ടം സൈക്കിളുകൾ നൽകുക. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സൈക്കിൾ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ ആലപ്പുഴയിൽ നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകൾ വിതരണം ചെയ്യുന്നത്.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്നും അത് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്നുണ്ടെന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മഠാധിപതി പറഞ്ഞു.

ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപതാ പി. ആർ. ഓ യും റേഡിയോ നെയ്തൽ ഡയറക്ടറും ആയ ഫാ.സേവ്യർ കുടിയാംശ്ശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഇബ്രാഹിംകുട്ടിവിളക്കേഴം, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, പഞ്ചായത്ത് അംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കരപാടം എന്നിവർ പങ്കെടുത്തു.


Tags:    
News Summary - Care and Share International Foundation gifted bicycles to children on Mammootty's birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.