നെടുമ്പാശ്ശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ വിമാനത്താവള ടെർമിനലിനുമുന്നിൽ നാമജപ പ്രതിഷേധം നടത്തിയ 250 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വിമാനത്താവള പരിസരത്ത് ധർണയോ മറ്റു സമരപരിപാടികളോ പാടില്ലെന്ന് ഹൈകോടതി ഉത്തരവുണ്ട്.
നിരോധിത മേഖലയിൽ കടന്നുകയറിയതിനാണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസ്. പ്രതിഷേധക്കാർ ടെർമിനലിനോട് ചേർന്ന് കുത്തിയിരുന്നാണ് മണിക്കൂറുകളോളം നാമജപം നടത്തിയത്. പങ്കെടുത്തവരുടെ ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുമുണ്ട്.
പുലർച്ച രേണ്ടാടെ തന്നെ പ്രതിഷേധക്കാർ വിമാനത്താവള കവാടത്തിലും പുറത്തുമായി തമ്പടിച്ചിരുന്നു. ഉച്ചയായപ്പോഴേയ്ക്കും പ്രതിഷേധക്കാരുടെ എണ്ണം അറുന്നൂറിലേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.