തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും. ഇതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തെന്നല പഞ്ചായത്ത് മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി ജനുവരി അഞ്ചിന് പൂക്കിപ്പറമ്പിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തിൽ പങ്കെടുത്ത എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ ഖാസിമി എന്നിവരുള്‍പ്പെടെ 200ഓളം പേര്‍ക്കെതിരെയായിരുന്നു കേസ്.
ഉച്ചഭാഷിണിക്ക് അനുമതി ഇല്ലെന്ന് കാണിച്ചായിരുന്നു കേസ്. എന്നാൽ, താനൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍നിന്ന് ഉച്ചഭാഷിണി ഉപയോഗിക്കാനും സ്ഥലത്തിനും വാഹനത്തിനും പ്രത്യേകം അനുമതി വാങ്ങിയിരുന്നു. കേസെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കുന്നത്. ഇതിന്‍റെ ഭാഗമായി തുണ സൈറ്റിൽനിന്നും എഫ്.ഐ.ആർ നീക്കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയെ സമീപിച്ചാണ് പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷരീഫ് വടക്കയില്‍, വിവിധ സംഘടനയിൽപെട്ട ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, ഷേക്ക് മുസ്ലിയാര്, സിദ്ദീഖ് ഫൈസി വാളക്കുളം, വി.എസ്. ബാവ ഹാജി, കെ.വി. മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.