Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്ദുസ്സമദ്...

അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ രജിസ്റ്റർ ചെയ്ത കേസ്​ പിൻവലിക്കും

text_fields
bookmark_border
Abdussamad Pookkottur
cancel

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്​ പിൻവലിക്കും. ഇതിനുള്ള നടപടികൾ പൊലീസ്​ ആരംഭിച്ചു. തെന്നല പഞ്ചായത്ത് മുസ്​ലിം കോഓഡിനേഷന്‍ കമ്മിറ്റി ജനുവരി അഞ്ചിന്​ പൂക്കിപ്പറമ്പിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തിൽ പ​ങ്കെടുത്ത എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അബ്ദുല്‍ ഖാദര്‍ ഖാസിമി എന്നിവരുള്‍പ്പെടെ 200ഓളം പേര്‍ക്കെതിരെയായിരുന്നു കേസ്​.

ഉച്ചഭാഷിണിക്ക് അനുമതി ഇല്ലെന്ന് കാണിച്ചായിരുന്നു ​കേസ്​. എന്നാൽ, താനൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍നിന്ന്​ ഉച്ചഭാഷിണി ഉപയോഗിക്കാനും സ്ഥലത്തിനും വാഹനത്തിനും പ്രത്യേകം അനുമതി വാങ്ങിയിരുന്നു. കേസെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കേസ്​ പിൻവലിക്കുന്നത്​. ഇതിന്‍റെ ഭാഗമായി തുണ സൈറ്റിൽനിന്നും എഫ്.ഐ.ആർ നീക്കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയെ സമീപിച്ചാണ്​ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

മുസ്​ലിം യൂത്ത്‌ ലീഗ് ജില്ല സെക്രട്ടറി ഷരീഫ് വടക്കയില്‍, വിവിധ സംഘടനയിൽപെട്ട ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, ഷേക്ക് മുസ്​ലിയാര്‍, സിദ്ദീഖ് ഫൈസി വാളക്കുളം, വി.എസ്. ബാവ ഹാജി, കെ.വി. മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardAbdussamad Pookottur
News Summary - case against Abdussamad Pookottur and others will be withdrawn
Next Story