വനിത ക്ലർക്കിന്റെ പരാതിയിൽ അഡ്വ. ബി.ആർ.എം ഷെഫീറിനെതിരെ കേസ്

തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും വക്താവുമായ അഡ്വ. ബി.ആർ.എം ഷെഫീറിനെതിരെ പൊലീസ് കേസെടുത്തു. ഷെഫീറിന്റെ ഓഫീസ് ക്ലര്‍ക്കായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

വനിത ക്ലര്‍ക്ക് താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നും ആരോപിച്ച് ഷെഫീർ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ ക്ലര്‍ക്കിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലര്‍ക്ക് ഷെഫീറിനെ പരാതി നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ബി.ആർ.എം. ഷെഫീര്‍. 

Tags:    
News Summary - Case Against Adv. BRM Shafeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.