തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശംതേടി. പൊലീസിലെ ലോ ഒാഫിസറോട് നിയമോപദേശം തേടിയതിെൻറ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയെങ്കിലും വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം ലഭിച്ച പരാതികളുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഡി.വൈ.എഫ്.െഎയുടെയും ആവശ്യം കൂടി പരിഗണിച്ചാണ് നിയമോപദേശംതേടിയത്. സമകാലിക മലയാളം വാരികയിലൂടെയും പൊതുവേദിയിലെ പ്രസംഗത്തിലൂടെയും മുസ്ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധ പരാമർശങ്ങൾ നടത്തിയ സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പിയും കേരള കോൺഗ്രസ് സ്കറിയാതോമസ് വിഭാഗം പ്രതിനിധി അഡ്വ. എ.എച്ച്. ഹഫീസും പരാതി നൽകിയിരുന്നു.
സെൻകുമാറിെൻറ പ്രസ്താവനക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.