അച്ചു ഉമ്മനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനെതിരെ കേസെടുത്തു. ഇടത് സംഘടന നേതാവ് നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസാണ് കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുമുള്ള ശ്രമത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് വനിത കമീഷനിലും സൈബർ സെല്ലിലും അച്ചു ഉമ്മൻ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ നന്ദകുമാർ നേരത്തെ ഫേസ്ബുക്കിലൂടെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ക്ഷമാപണ കുറിപ്പിൽ പറഞ്ഞിരുന്നു.

achu oommenധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നേ​ർ​ക്കു​നേ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​ട്ടെ​യെ​ന്നാണ് സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ അ​ച്ചു ഉ​മ്മ​ൻ പ്രതികരിച്ചത്. സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി​യി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ്​​ ഈ ശ്ര​മം. ​ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​വ​ർ അ​ദ്ദേ​ഹം മ​രി​ച്ച​പ്പോ​ൾ മ​ക്ക​ളെ വേ​ട്ട​യാ​ടു​ന്നു. ഒ​ളി​വി​ലും മ​റ​വി​ലും ഇ​രു​ന്ന്​ പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ ​എ​ങ്ങ​നെ​യാ​ണ്​ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. നി​ങ്ങ​ൾ ഒ​രു മൈ​ക്കി​ന്​ മു​ന്നി​ൽ വ​ന്നു​നി​ന്ന്​ പ​റ​യൂവെന്നും അവർ പറഞ്ഞിരുന്നു.

Tags:    
News Summary - Case against ex-secretariat employee for FB post against Achu Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.