രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ കേസെടുത്തു

കോട്ടയം: കോട്ടയത്ത്​ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ കേസെടുത്തു. രണ്ട്​ സ്വകാര് യ ആശുപത്രികൾക്കെതിരെയും കോട്ടയം മെഡിക്കൽ കോളജിനെതിരെയുമാണ്​ ഗാന്ധിനഗർ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. ക ഴിഞ്ഞ ദിവസമാണ്​ ഇടുക്കിയിൽ നിന്നുള്ള ജേക്കബ്​ തോമസ്​ ചികിൽസ കിട്ടാതെ മരിച്ചത്​.

ജേക്കബിൻെറ മകളുടെ പരാതി യുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ നടപടി. സംഭവത്തിൽ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വ​െൻറിലേറ്റർ ഇല്ലായെന്ന്​ അറിയിച്ചയുടൻ രോഗിയുമായി ബന്ധുക്കൾ ആശുപത്രിയിൽ നിന്ന്​ പോവുകയായിരുന്നുവെന്നാണ്​ കോട്ടയം മെഡിക്കൽ കോളജ്​ അധികൃതർ നൽകുന്ന വിശദീകരണം.

ബുധനാഴ്​ച ഉച്ചക്ക്​ 2.10നാണ്​ രോഗിയുമായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജ്​​ ആശുപത്രിയിൽ എത്തുന്നത്​. ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗിയെ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായി​ല്ലെന്നാണ്​ ആരോപണം.ഗുരുതരാവസ്​ഥയിലായ രോഗിയെ രണ്ട്​ സ്വകാര്യ ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വീണ്ടും വൈകുന്നേരം നാല്​ മണിയോടുകൂടി രോഗിയുമായി മെഡിക്കൽ കോളജിലേക്ക്​ തിരിച്ചെത്തിയിട്ടും രോഗിയെ പരിശോധിക്കാൻ ഡോക്​ടർമാർ തയാറായില്ല.

ഒടുവിൽ ആംബുലൻസിൽ കിടന്നാണ്​ ജേക്കബ്​ തോമസ്​ മരിച്ചത്​. മരണം സ്ഥിരീകരിക്കാൻ പോലും ഡോക്​ടർമാർ തയാറായി​ല്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

Tags:    
News Summary - Case against hospital medical negligence case-Kera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.