നിയമസഭ സംഘർഷം: എം.എൽ.എമാർക്കെതിരെ കേസ്

തിരുവനന്തപുരം: നിയമസഭ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരെ കേസെടുത്തു. ഏഴ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയും രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ചതിനാണ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് വാച്ച് ആൻഡ് വാർഡുമാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, റോജി എം. ജോൺ , അനൂപ് ജേക്കബ്, പി.കെ. ബഷീർ, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കെതിരെയാണ് കേസ്.  ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം എന്നിങ്ങനെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. സനീഷ് കുമാർ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ്.

അതേസമയം, ഭരണപക്ഷ എം.എൽ.എമാർക്കെതിരെ നിസാര വകുപ്പുകൾ പ്രകാരമാണ് കേസെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി . 

നേരത്തെ കഴിഞ്ഞ ദിവസത്തെ നിയമസഭ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ ഓസ്കാർ വാച്ച് ആൻഡ് വാർഡുമാർക്ക് നൽകണമെന്നും പ്രതിപക്ഷ​ നേതാവ് പറഞ്ഞിരുന്നു.

Tags:    
News Summary - Case against Kerala MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.