തിരുവനന്തപുരം: കശുവണ്ടി കോർപ്പേഷനിലെ അഴിമതികൾ പുറത്തു കൊണ്ടു വന്നതിനാലാണ് തനിക്കെതിരെ ഇപ്പോൾ ഗൂഢാലോചന നടക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വിജിലൻസിന് മൊഴി നൽകി. െഎ.എൻ.ടി.യുസി സംസ്ഥാന പ്രസിഡൻറ് ഇ. ചന്ദ്രശേഖരൻ, കശുവണ്ടി കോർപ്പറേഷൻ മുൻ എം.ഡി രതീഷ് കുമാർ, പരാതി നൽകിയ ജോമോൻ പുത്തൻപുരയ്ക്കൽ എന്നിവരാണ് ഗൂഢാലോചനക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അനതികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് ചോദ്യം ചെയ്യുേമ്പാഴാണ് കെ.എം. എബ്രഹാം ഇൗ ആരോപണമുന്നയിച്ചത്. മൂന്നു പേരെ കുറിച്ചും അന്വേഷിക്കണമെന്നും ഇവരുടെ ഫോൺ വിളികൾ പരിശോധിക്കണമെന്നും അദ്ദേഹം വിജിലൻസിനോട് ആവശ്യപ്പെട്ടു.
അനതികൃത സ്വത്ത് സമ്പാദനകേസിലെ ത്വരിതാന്വേഷണത്തിെൻറ ഭാഗമായി ഇന്നലെയാണ് വിജിലൻസ് കെ.എം. എബ്രഹാമിെൻറ മൊഴിയെടുത്തത്. റിപ്പോർട്ട് തിങ്കളാഴ്ച തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.