ബാബരി വിധിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എം. സ്വരാജിനെതിരെ യുവമോര്‍ച്ചയുടെ പരാതി

കോഴിക്കോട്: ബാബരി കേസ് വിധിയുമായി ബന്ധപ്പെട്ട് ഫേസ്​ബുക്കില്‍ പോസ്​റ്റിട്ട എം. സ്വരാജ്​ എം.എല്‍.എക്കെതിരെ യ ുവമോര്‍ച്ച ഡി.ജി.പിക്ക് പരാതി നല്‍കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ്​ അഡ്വ. കെ.പി. പ്രകാശ്ബാബുവാണ് ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതി വിധിയില്‍ അവിശ്വാസം രേഖപ്പെടുത്തി ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും പടര്‍ത്താനും അതുവഴി സംഘര്‍ഷവും കലാപവും ഉണ്ടാക്കാനുമാണ് എം.എല്‍.എ ശ്രമിച്ചതെന്ന് പ്രകാശ് ബാബു പരാതിയില്‍ പറയുന്നു.

അയോധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പരസ്പരം ആശങ്കയും വിദ്വേഷവുമുണ്ടാക്കുന്ന പോസ്​റ്റുകള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഡി.ജി.പിയും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു.

Tags:    
News Summary - case against m swaraj-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.