വില്ലേജ് ഓഫിസർ കൈ ഞരമ്പ് മുറിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം 8 പേർക്കെതിരെ കേസ്

തൃശൂര്‍: പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. 

പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. തുടർന്ന് വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് നൽകാനുള്ള രേഖകൾ യഥാസമയം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഘരാവോ ചെയ്യലും കുത്തിയിരിപ്പ് സമരവും. ഇതിനുള്ള അവസാന തീയതി 14ാം തിയതി ആണ്. ജനങ്ങൾ സർട്ടിഫിക്കറ്റിനായി സമീപിച്ചിട്ടും വില്ലേജ് ഓഫീസർ നൽകിയിരുന്നില്ലെന്നാണ് ആരോപണം.

വില്ലേജ് ഓഫിസർ സിനിയുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയിലുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.