ഹര്‍ത്താലില്‍ പൊതുമരാമത്ത് റോഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

തിരുവന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകി. പൊതുമുതല്‍ നശീകരണ വകുപ്പ്, കേരളാ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമാണ് കേസെടുക്കുക. കഴക്കൂട്ടം-അടൂര്‍ എം.സി റോഡില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശ പ്രകാരം എഞ്ചിനീയര്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് റോഡ് നശിപ്പിച്ചവര്‍ക്കെതിരെ എഞ്ചിനീയര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

Tags:    
News Summary - Case Against PWD Road Safety-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.