കോട്ടയം: വീട്ടിലെത്തി അനുവാദമില്ലാതെ ഹാദിയയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിെച്ചന്ന പരാതിയിൽ രാഹുൽ ഇൗശ്വറിനെതിരെ വൈക്കം പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം െഎ.പി.സി 406 പ്രകാരം വിശ്വാസവഞ്ചനക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു. വൈക്കം എസ്.െഎ എം. സാഹിലിനാണ് അന്വേഷണച്ചുമതല. ഹാദിയയുടെ പിതാവ് വൈക്കം ടി.വി പുരം കണ്ണുകെട്ടുശ്ശേരിമുറിയില്‍ കാരാട്ടുവീട്ടില്‍ അേശാകനാണ് പരാതി നൽകിയത്.
തെൻറ സങ്കടാവസ്ഥ ചൂഷണം ചെയ്ത്, കുടുംബത്തെ രക്ഷിക്കാനെന്നപേരിൽ മൂന്നുതവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ മകളുമായി സംസാരിക്കാൻ അനുവദിക്കുകയായിരുന്നു. ആദ്യ രണ്ടുതവണ വന്നപ്പോൾ തങ്ങളുടെ സാന്നിധ്യത്തിലാണ് രാഹുൽ ഇൗശ്വർ സംസാരിച്ചത്. ആഗസ്റ്റ് 17ന് രാവിലെ 10.15ന് വീട്ടിലെത്തി ഹാദിയയുമായി സംസാരിച്ചശേഷം രാഹുൽ ചിത്രങ്ങൾ പകർത്തി. ഇത് താൻ എതിർത്തെങ്കിലും സെൽഫിയടക്കമുള്ള ചിത്രങ്ങളും വിഡിയോയും പുറത്തുവരില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, പിന്നീട് സമൂഹമാധ്യമങ്ങളിലും പത്ര^ദൃശ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ച് വിശ്വാസവഞ്ചന നടത്തുകയായിരുെന്നന്ന് പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.